പള്ളിമുക്കിലെ റെയിൽവേ മേൽപ്പാലം; പൗരവേദി അഭിനന്ദിച്ചു
1396249
Thursday, February 29, 2024 2:27 AM IST
കുണ്ടറ:പള്ളിമുക്കിലെ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയെയും മേൽപ്പാലങ്ങൾക്കുവേണ്ടി പരിശ്രമിച്ച എൻ.കെ പ്രേമചന്ദ്രൻഎംപിയേയും പി.സി വിഷ്ണുനാഥ് എംഎൽഎയേ യും കുണ്ടറ പൗരവേദി യോഗം അഭിനന്ദിച്ചു.
ഇളമ്പള്ളൂരിലും കുണ്ടറ പള്ളിമുക്കിലും മേൽപ്പാലങ്ങൾ നിർമിക്കണമെന്നും ഗതാഗത കുരുക്കിന്പരിഹാരമുണ്ടാക്കണമെന്നും വർഷങ്ങളായി കുണ്ടറ പൗരവേദി ഉന്നയിക്കുന്ന ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഇളമ്പള്ളൂർ മേൽപ്പാലത്തിന് ജനറൽ അലൈൻമെന്റും ഡ്രോയിങ്ങും ഇനിയും തയാറാക്കിയിട്ടില്ല. ഇതുമൂലമാണ് പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പരിപാടിയിൽ ഇളമ്പള്ളൂർ ഇടം പിടിക്കാതെ പോയത്. യഥാർഥത്തിൽ കുണ്ടറയിലെ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാകണമെങ്കിൽ ഇളമ്പള്ളൂരിൽ റെയിൽവേ ഓവർ ബ്രിഡ്ജോ അണ്ടർ ബ്രിഡ്ജോ നിർമിക്കണമെന്നും പൗര വേദി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ്ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി .മാത്യു, മണി ചീരങ്കാവിൽ, ഇ. ശശിധരൻ പിള്ള,എം.മണി, ടി.എ. അൽഫോൺസ്, ഡോ. എസ്.ശിവദാസൻ പിള്ള, പ്രഫ. എസ് വർഗീസ്, ജി. ബാബുരാജൻ, വി. അബ്ദുൽ ഖാദർഎന്നിവർ പ്രസംഗിച്ചു.