പിറവന്തൂർ സെന്റ് തോ മസ് മാർത്തോ മാ പള്ളിയുടെ ദേവാലയ കൂദാശ 24ന്
1394581
Wednesday, February 21, 2024 11:46 PM IST
പുനലൂർ : പിറവന്തൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയുടെ ദേവാലയ കൂദാശയും പൊതു സമ്മേളനവും 24 ന് നടക്കുമെന്ന് ഇടവക വികാരി റവ.ഡോ.ഐസക്ക് ജി.വർഗീസും ഇടവക ഭാരവാഹികളും പത്രസമ്മേളനത്തിൽ അറിയിച്ചു.
1902 ൽ സ്ഥാപിതമായ പളളിയാണിത്. ഓല കെട്ടിടത്തിൽ ആരംഭിച്ച ദേവാലയമാണ് ഇപ്പോൾ നവീകരിയ്ക്കുന്നത്. 142 കുടുംബങ്ങളിൽ നിന്നായി 600ൽ പരം അംഗങ്ങളാണ് ഇടവകയിലുള്ളത്.
24 ന് ഉച്ച കഴിഞ്ഞ് മൂന്നിന് ദേവാലയ കൂദാശ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത നിർവഹിക്കും. വൈകുന്നേരം നാലിന് പൊതുസമ്മേളനം മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
റവ.മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി അനുഗ്രഹ പ്രഭാഷണം നടത്തും. ജനറൽ കൺവീനർ ക്യാപ്ടൻ ജേക്കബ് ചാക്കോ ചരിത്രാവതരണം നിർവഹിക്കും.
റവ .ടി.കെ. മാത്യു, എബി .സി. മാമൻ, ഡേവിഡ് ഡാനിയേൽ, ബേബി ജോൺ, ഡോ. കോശി മാത്യു എന്നിവർ പ്രസംഗിക്കും. പത്ര സമ്മേളനത്തിൽ ഇടവക വികാരി റവ.ഡോ. ഐസക്ക്. ജി. വർഗീസ് , ക്യാപ്ടൻ ജേക്കബ് ചാക്കോ, കെ.തോമസ്, ജോൺകുട്ടി, ജോസ് തുടങ്ങിയവർ പങ്കെടുത്തു.