ഇലക്ടറൽ ബോ ണ്ട് സ്വീകരിക്കാഞ്ഞത് കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രം: ബിനോ യ് വിശ്വം
1394571
Wednesday, February 21, 2024 11:46 PM IST
ചവറ: ഇലക്ടറൽ ബോണ്ട് സ്വീകരിക്കാഞ്ഞത് കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രമായിരുന്നെന്ന് സിപിഐ സംസ്ഥാനെ സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. സിപിഐ നീണ്ടകര ലോക്കൽ കമ്മിറ്റിയുടെ പാർട്ടി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രൽ ബോണ്ട് അഴിമതിയാണെന്ന സുപ്രീംകോടതിയുടെ കണ്ടെത്തലിനെ അപഹസിക്കുകയാണ് വലതുപക്ഷ കക്ഷികൾ എന്നും, പുരാണങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകി അഴിമതിക്ക് പുതിയ മറയാക്കുകയാണ് ബിജെപി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും സഘാടക സമിതി ചെയർമാനുമായ എൽ. സുരേഷ് കുമാർ അധ്യക്ഷനായി .മന്ത്രി ജെ. ചിഞ്ചു റാണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം. എസ്. താര മുതിർന്ന നേതാക്കളെ ആദരിച്ചു.
വിദ്യാഭ്യാസ അവാർഡ് ദാനം ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ. ഷിഹാബ് നിർവഹിച്ചു, മത്സ്യഫെഡ് ചെയർമാൻ റ്റി.മനോഹരൻ, മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, ജില്ലാ കൗൺസിൽ അംഗം ഷാജി എസ് .പള്ളിപ്പാടൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ. രാജീവൻ, കെആർഇഎഫ് ജില്ലാ സെക്രട്ടറി റ്റി. സജീവ്, മത്സ്യത്തൊഴിലാളി സംസ്ഥാന കൗൺസിൽ അംഗം ബി. രജിൻ കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജനി, ഗ്രാമപഞ്ചായത്ത് അംഗം രമ്യ വിനോദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സംഘാടക സമിതി കൺവീനറുമായ എം. വേദവ്യാസൻ, ലോക്കൽ കമ്മിറ്റി അംഗം ലവകുമാർ എന്നിവർ പ്രസംഗിച്ചു.