ഹൃദയത്തിൽ നിക്ഷേപിക്കപ്പെട്ട തിരുവചനം വിശുദ്ധ ജീവിത ശൈലിയുടെ അടിത്തറ : ബിഷപ്പ് ഡോ. .ഏബ്രഹാം ചാക്കോ
1376511
Thursday, December 7, 2023 10:36 PM IST
കൊട്ടാരക്കര :സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ സൗത്ത് കേരള ഡയോസിസ് കൺവൻഷൻ വാളകം പാലസ് മൗണ്ടിലുള്ള ഡയോസിസ് ആസ്ഥാനത്ത് സ്തോത്ര ശുശ്രൂഷകളോടെ തുടക്കമായി.
സൗത്ത് കേരള ഡയോസിസ് അധ്യക്ഷൻ ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്തു. ഹൃദയത്തിൽ നിക്ഷേപിക്കപ്പെട്ട തിരുവചനമാണ് വിശുദ്ധ ജീവിതശൈലിയുടെ അടിത്തറയെന്നും ദൈവത്തിന്റെ അനന്തമായ കൃപയും കരുതലും അനുഭവിച്ചു പുതുക്കപ്പെട്ട ജീവിതം നയിക്കാനും ദൈവീക ദർശനത്തിൽ അടിസ്ഥാനപ്പെട്ട് ദൈനംദിന ജീവിതം മുന്നോട്ടു നയിക്കുവാനും ജീവന്റെ വചനവും ജീവിപ്പിക്കുന്ന വചനവുമായ ദൈവവചനം നമ്മെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റവ.ജോസഫ് തോമസ് കോട്ടയം ധ്യാന പ്രസംഗം നടത്തി. സഭാ സെക്രട്ടറി റവ.ഏബ്രഹാം ജോർജ് അധ്യക്ഷത വഹിച്ചു.വികാരി ജനറൽ റവ.സി.കെ.ജേക്കബ്, ഡയോസിഷൻ സെക്രട്ടറി റവ.കെ.എസ്. ജയിംസ്, റവ.സജി മാത്യു, റവ.പി.ജെ.ശാമുവേൽ ,റവ. സാം മാത്യു, റവ .ജോൺ മാത്യു,റവ. ഒ.പി.പൗലോസ്, റവ.ടി.എസ്. അലക്സാണ്ടർ ,റവ. പ്രകാശ് മാത്യു, റവ.ടോണി തോമസ്, റവ. സാം മാത്യു ഓമല്ലൂർ, റവ.തോമസ് മാത്യു, റവ.ജോബിൻ.വി. ജോൺ,റവ.കൃഷ്ണമൂർത്തി,ഡീക്കൻ.ജിജോ ജോർജ് ,ഇവാ.ഷിബു കുമാർ എന്നിവർ സ്തോത്ര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
റവ.അനീഷ് തോമസ് ജോൺ, റവ.തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള ഡയോസിഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.ഇന്ന് രാവിലെ10 ന് വർക്കേഴ്സ്കോൺഫറൻസ് . വൈകുന്നേരം 6.30ന് റവ.ഷിബിൻ മാത്യു ഫിലിപ്പ് പ്രസംഗിക്കും.നാളെ രാവിലെ 10ന് യുവജന സമ്മേളനം. ഡോ.സൂസൻ വർഗീസ്പ്രസംഗിക്കും. അഞ്ചിന് വാളകം ജംഗ്ഷനിൽ പരസ്യ യോഗം .വൈകുന്നേരം 6.30ന് റവ. ജോസഫ് തോമസ് പ്രസംഗിക്കും.
സമാപന ദിനമായ 10 ന് രാവിലെ എട്ടിന് സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും.രാവിലെ 10ന് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുന്ന ആത്മീയ സംഗമത്തോടെ കൺവെൻഷൻ സമാപിക്കും.