ഇത്തിക്കര ബ്ലോ ക്ക് പഞ്ചായത്തിൽ വാർഷിക പദ്ധതി: വ​ര്‍​ക്കി​ംഗ് ഗ്രൂ​പ്പ് യോ​ ഗം ചേർന്നു
Wednesday, December 6, 2023 11:29 PM IST
ചാത്തന്നൂർ: ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക​പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വ​ര്‍​ക്കി​ങ് ഗ്രൂ​പ്പ് യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. അ​തി​ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​നം, ഉ​ത്പാ​ദ​ന മേ​ഖ​ലാ​വി​ക​സ​നം എ​ന്നി​വ​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.

കാ​ര്‍​ഷി​ക-​ക്ഷീ​ര​വി​ക​സ​ന, ആ​രോ​ഗ്യ​മേ​ഖ​ല​ക​ള്‍​ക്ക് മു​ന്‍​തൂ​ക്കം ന​ല്‍​കും. ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത്പ​ദ്ധ​തി​ക​ളാ​യ തൃ​ണ​കം, മ​ണ്ണി​ല്ലാ​കൃ​ഷി, പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ര്‍​ക്ക് വീ​ടി​നോ​ട് ചേ​ര്‍​ന്ന് ക​ട​മു​റി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളെ മാ​തൃ​ക​യാ​ക്കി നൂ​ത​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും. ജി​ല്ലാ-​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത് സം​യു​ക്ത​പ​ദ്ധ​തി​ക​ള്‍ വി​ഭാ​വ​നം ചെ​യ്യും.13 വ​ര്‍​ക്കി​ംഗ് ഗ്രൂ​പ്പു​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത് 2024-25 വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്ത് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ക്കാ​യി സ​മ​ര്‍​പ്പി​ച്ചു.

ഉ​ദ്ഘാ​ട​നം ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം ​.കെ.ശ്രീ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡന്‍റ്നി​ര്‍​മ​ല വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​യാ​യി. സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​നി​ത രാ​ജീ​വ്, സി ​.ശ​കു​ന്ത​ള,എ​ന്‍ .ശ​ര്‍​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ ​.ദ​സ്ത​ക്കീ​ര്‍, എ​ന്‍ .സ​ദാ​ന​ന്ദ​ന്‍ പി​ള്ള, സ​രി​ത പ്ര​താ​പ്, രോ​ഹി​ണി, സി​നി അ​ജ​യ​ന്‍, ആ​ശ ടീ​ച്ച​ര്‍, ബി​ന്ദു ഷി​ബു, സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് കെ .​ജി​പ്‌​സ​ണ്‍ വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ​ര്‍​ക്കി​ങ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.