എൻഡിഎ ജന പഞ്ചായത്ത് സംഘടിപ്പിച്ചു
1374578
Thursday, November 30, 2023 1:00 AM IST
കൊല്ലം : എൻ ഡി എ ഇരവിപുരം ഏരിയാ സമിതിയുടെ നേതൃത്വത്തിൽ ജന പഞ്ചായത്ത് സംഘടിപ്പിച്ചു.
മാടൻനട ജംഗ്ഷനിൽ ബി ജെ പി ഏരിയ പ്രസിഡന്റ് പ്രദീപ് ശിവന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബി ജെ പി ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ പ്രകാശ് പാപ്പാടി ഉത്ഘാടനം ചെയ്തു.വീടില്ലാത്തവർക്ക് വീട് നൽകി , ശുദ്ധജലം നൽകി , വിദൂര ഗ്രാമങ്ങളിൽ വൈദ്യുതി നൽകി കേന്ദ്രസർക്കാർ ഭാരതത്തിൽ പദ്ധതികൾ നടപ്പിലാക്കി ജനക്ഷേമ സർക്കാരായി മാറിയപ്പോൾ കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണക്കാർ വീട്ട് കരം കുടിവെള്ളക്കരം വർധിപ്പിച്ചും , വൈദ്യുതി ചാർജ് വർധിപ്പിച്ചും ജനദ്രോഹ സർക്കാരായി മാറി .
ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിണറായിയുടെ നേതൃത്വത്തിൽ വടക്കുനിന്ന് തെക്കോട്ടുള്ള ആഭാസയാത്ര കാണുമ്പോൾ കേരളത്തിലെ സർക്കാരിന്റെ അവസാന സമയമായി എന്നും ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രണവ് താമരക്കുളം മുഖ്യ പ്രഭാഷണം നടത്തി .
ബാലൻ മുണ്ടക്കൽ , ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ഹരി, സുരേന്ദ്രൻ ,പ്രകാശ്, ബിജു , വിജയ രവി , ശബരിനാഥ് എന്നിവർ പ്രസംഗിച്ചു.