ഇടനാട് ഗവ. എൽപിഎസിൽ വർണക്കൂടാരം ഉദ്ഘാടനം
1374575
Thursday, November 30, 2023 1:00 AM IST
ചാത്തന്നൂർ : ഗ്രാമപഞ്ചായത്ത് ഇടനാട് ഗവ. എൽപി സ്കൂളിൽ സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അന്താരാഷ്ട്ര മോഡൽ പ്രീ - സ്കൂളിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ നിർവഹിച്ചു.ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു അധ്യക്ഷനായിരുന്നു.
'
സ്ഥിരം സമതിയംഗങ്ങളായഷൈനി ജോയി, സജിവ്കുമാർ, അമൽ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം, എ. ദസ്തക്കീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, മീര ഉണ്ണി,രേണുകരാജേന്ദ്രൻ, ഒ.മഹേശ്വരി എസ് .കെ . ചന്ദ്രകുമാർ,ടി .എം . ഇക്ബാൽ,ലീലാമ്മ ചാക്കോ, ആർ. സന്തോഷ്,ഷീബ മധു,ശരത്ചന്ദ്രൻ, ഇന്ദിര :കെ, ബീനാരാജൻ, സജീന നജീം തുടങ്ങിയവർ പ്രസംഗിച്ചു.