കാരംകോ ട് വിമല സെൻട്രൽ സ്കൂളിൽ മേക്ക് എ ബോ ട്ട് ചലഞ്ച് സംഘടിപ്പിച്ചു
1373951
Monday, November 27, 2023 11:39 PM IST
കാരംകോട് : കാരംകോട് വിമല സെൻട്രൽ സ്കൂളിൽ ടെക്കോസ റോബോട്ടിക്സിന്റെ നേതൃത്വത്തിൽ മേക്ക് എ ബോട്ട് ചലഞ്ച് സംഘടിപ്പിച്ചു.
ജില്ലയിലെ പത്തോളം സിബിഎസ് ഇ സ്കൂളിലെ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. രണ്ട് ഘട്ടമായി നടന്ന പരിപാടിയിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് എങ്ങനെ റോബോട്ടിക്സ് നിർമിക്കാം എന്നതിനുള്ള പരിശീലനവും അതിനുശേഷം റോബോട്ടിക്സ് നിർമ്മാണവും നടന്നു. ഓട്ടോമാറ്റിക് സീബ്രാ ക്രോസിംഗ് നിർമ്മിച്ച ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ശാസ്താംകോട്ട ഒന്നാം സ്ഥാനവും ബ്ലൈൻഡ് ഗ്ലാസ് നിർമ്മിച്ച സെന്റ് ജോർജ് അമ്പലത്തിൻകാല രണ്ടാം സ്ഥാനവും ലൈൻ ഫോളോവർ നിർമ്മിച്ച ഡൽഹി പബ്ലിക് സ്കൂൾ കൊല്ലം മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.
പരിപാടി സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസിസ്റ്റന്റ് ഡയറക്ടർ ഡാനിയൽ പുത്തൻപുരക്കൽ , സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം എന്നിവർ നിർവഹിച്ചു. ടെക്കോസ സിഇഒ സാംശിവൻ, അക്കാഡമിക് കോ-ഓഡിനേറ്റർ ആയ ആൻസി എ.എസ്, പരിശീലകരായ സുമയ്യ, പാർവതിരാജ്, അതുല്യ, മീര, അപർണ, അരുൺഹരി , അഞ്ചിത എന്നിവർ നേതൃത്വം നൽകി.