മഹാകവി കുമാരനാശാൻ ജന്മദിനാഘോഷം ഇന്ന്
1339766
Sunday, October 1, 2023 11:01 PM IST
കൊല്ലം: ആശാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള മഹാകവി കുമാരനാശാന്റെ 150-ാം ജന്മ വാർഷികം ആഘോഷം ഇന്ന് കൊല്ലത്ത് നടക്കും. രാവിലെ പത്തിന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ആഘോഷ പരിപാടികളുടെ ഉദ്ഘാ ടനം മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം അധ്യക്ഷത വഹിക്കും. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ഡോ. പി. പത്മകുമാർ ക്ലാപ്പന, ഡോ. നിസാർ കാത്തുങ്കൽ, മുനമ്പത്ത് ഷിഹാബ് എന്നിവർ പ്രസംഗിക്കും.
ഏറ്റവും നല്ല കവിതാ സമാഹാരത്തിന് ആശാൻ ഫൗണ്ടേഷൻ നൽകുന്ന രണ്ടാമത്തെ കുമാരനാശാൻ സ്മാരക കവിതാ പുരസ്കാര ജേതാവ് പെരുമ്പാവൂർ സ്വദേശി കെ. ഡി. ഷൈബു മുണ്ടയ്ക്കലിന്റെ ഡാന്റെ എന്ന കൃതിക്ക് നൽകും. വിവിധ മേഖലകളിൽ പ്രശസ്ത സേവനം കാഴ്ചവച്ച കെ. ജയകുമാർ (മുൻ ചീഫ് സെക്രട്ടറി), പ്രഫ. കെ. ശശികുമാർ (സെക്രട്ടറി, ശ്രീനാരായണ എഡ്യൂ ക്കേഷണൽ സൊസൈറ്റി, ചെയർമാൻ ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയറിങ് പാറ്റൂർ), ഷാജഹാൻ (രാജധാനി (മാനേജിംഗ് ഡയറക്ടർ, രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് കരുനാഗപ്പള്ളി, ജീവകാരുണ്യ (പ്രവർത്തകൻ), എറണാകുളം ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ, യുവകവി പി. മോഹൻകുമാർ, വില്ലേജ് ഓഫീസർമാരായ കലാ. കെ. പിള്ള, സിനി ഷിഹാബുദീൻ, കെപിസിസി കലാ സാംസ്കാരിക പുരസ്കാര ജേതാവ് സന്തോഷ് തട്ടാമല എന്നിവരെ ആദരിക്കും.