കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കായ കല്പ പരിശോധന നടന്നു
1339525
Sunday, October 1, 2023 12:59 AM IST
കൊട്ടാരക്കര: നാഷണൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കായകല്പ പരിശോധന നടന്നു.
രാവിലെ 10 മുതൽ നെടുമൺകാവ് ആരോഗ്യ കേന്ദ്രം നഴ്സിംഗ് ട്യൂട്ടർ മഞ്ജു, കുളത്തുപ്പുഴ ആരോഗ്യ കേന്ദ്രം പി ആർ ഒ ഷൈനി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധന വൈകുന്നേരം അഞ്ചുവരെ നീണ്ടു. വിവിധ വിഭാഗങ്ങളിൽ അതി സൂക്ഷ്മ പരിശോധനയാണ് നടന്നത്.
പരിശോധന റിപ്പോർട്ട് ജില്ലാ തലത്തിൽ വിലയിരുത്തി മാർക്കു ഇട്ട് ശേഷം സംസ്ഥാന തലത്തിൽ അയയ്ക്കും.കായകൽപ്പ പരിശോധനയ്ക്കായി ഒരാഴ്ചമുന്നേ ആശുപത്രി അധികൃതർ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
ആശുപത്രി പരിസരം ശുചീകരണം മാലിന്യങ്ങൾ നീക്കം ചെയ്യൽ, മതിലുകൾ പെയിന്റടിച്ചും, ഗാർഡനും ഒരുക്കിയും ആശുപത്രി സുപ്രണ്ട് ഡോ. സിന്ധു ശ്രീധരന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ഒത്തൊരുമിച്ചു പ്രവർത്തിച്ചിരുന്നു.പരിശോധനാ ഫലം അനുകൂലമെങ്കിൽ കേന്ദ്രഫണ്ട് ആശുപത്രിക്ക് ലഭ്യമാകും