ലോകഹൃദയദിനം; ഹോളിക്രോസ് ആശുപത്രിയിൽ പരിപാടി നടത്തി
1339229
Friday, September 29, 2023 10:20 PM IST
കൊട്ടിയം: ലോകഹൃദയദിനത്തിന്റെ ഭാഗമായി കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ എന്ന പ്രമേയത്തെ ആധാരമാക്കി വിവിധ പരിപാടികൾ നടന്നു. ചടങ്ങിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുക്കല്ലേൽ ഉദ്ഘാടനം ചെയ്തു.
സീനിയർ ഇന്റർവെൺഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജോസി ചാക്കോ മുഖ്യപ്രഭാഷണവും ഡോ.വിനോദ് മണികണ്ഠൻ ഹൃദ്രോഗ ബോധവത്ക്കരണ ക്ലാസും നയിച്ചു.
തുടർന്ന് ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും ഹാർട്ട് അറ്റാക്കിനും ആൻജിയോപ്ലാസ്റ്റിയ്ക്കും ശേഷം ശ്രദ്ധിക്കേണ്ട ക്കാര്യങ്ങളെ കുറിച്ചു മൂന്നാം വർഷ ബി എസ് സി നഴ്സിംഗ് വിദ്യാർഥിനികളും സ്റ്റാഫും വിവിധ ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ചു.