കൊട്ടാരക്കരയിൽ വാഹനാപകടം: ഒരാൾക്ക് ഗുരുതര പരിക്ക്
1339226
Friday, September 29, 2023 10:20 PM IST
കൊട്ടാരക്കര: പുലമൺ ട്രാഫിക് ജംഗ്ഷനിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിഇടിച്ച് അപകടമുണ്ടായി. ഇന്നലെ രാവിലെ ഏഴോടെ കെഎസ്ആർടിസി ബസ്, കാർ, ഓട്ടോറിക്ഷ എന്നിവയാണ് കൂട്ടിയിടിച്ചത്.
ഓട്ടോ ഡ്രൈവർ കൊട്ടിയം സ്വദേശി നാസറുദീന്‍ (46) ഗുരുതരമായിപരിക്കേറ്റു. കോട്ടയം ഭാഗത്തുനിന്നും കൊട്ടാരക്കര കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലേക്ക് തിരിഞ്ഞ ബസിലേക്ക് എതിർദിശകളിൽ വന്ന ഓട്ടോയും കാറും ഇടിച്ചുകയറുകയായിരുന്നു.
ഓട്ടോ ഡ്രൈവർ നാസറുദീനെ കൂടാതെ പിന്നിൽ ഇരുന്ന രണ്ട് പേർക്കും, കാറിലുണ്ടായിരുന്ന ഒരു സ്ത്രീയ്ക്കും, ബസിലെ രണ്ട് പെൺകുട്ടികൾക്ക് പരിക്കേറ്റു.
റോഡിൽ തെറിച്ചുവീണ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സതേടി.
രാവിലെ ആയതിനാൽ ട്രാഫിക് സിഗ്നലുകൾ പ്രവർത്തിച്ചു തുടങ്ങിയിരുന്നില്ല. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കൊട്ടാരക്കര ഫയർ ഫോഴ്സ് എത്തിയാണ് വാഹനങ്ങൾ മാറ്റിയത്. കൊട്ടാരക്കര പോലീസ് കേസെടുത്തു.