അഞ്ചൽ: പ്രവാചക പിറവിയുടെ പുണ്യസ്മരണകള്‍ ഉയര്‍ത്തി നാടെങ്ങും നബിദിനാഘോഷം. ഏരൂര്‍ അഞ്ചല്‍ മേഖലകളിലാണ് വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഏരൂര്‍ പത്തടി ജമാഅത്തുകളുടെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലിയില്‍ കുട്ടികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മനുഷ്യ മനസുകളിലെ തിൻമകളും വിദ്വേഷങ്ങളും പിഴെതെറിഞ്ഞു സമഭാവനയുടെയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും വിത്തെറിയാൻ ഈ മാസം പ്രചോദനമാകട്ടെ എന്ന് ജമാഅത്ത് ഇമാം നബിദിന സന്ദേശം നല്‍കികൊണ്ട് പറഞ്ഞു.
അഞ്ചല്‍ മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷ റാലി ചന്തമുക്ക് കാദരിയ മസ്ജിദില്‍ നിന്നും ആരംഭിച്ചു ആര്‍ഒ ജംഗ്ഷന്, കോളജ് ജംഗ്ഷന് എന്നിവിടങ്ങള്‍ ചുറ്റി സെന്‍ട്രല്‍ ജുമാമസ്ജിദില്‍ സമാപിച്ചു. ജമാത്ത് ചീഫ് ഇമാം അലിയര്‍ ബുഹാരി തങ്ങള്‍ അന്‍വരി, മുന്‍ ജമാഅത്ത് പ്രസിഡന്റ് അഞ്ചല്‍ ബദറുദീന്‍, ഫസില്‍ അല്‍അമാന്‍ ഷാനവാസ്തുടങ്ങിയവര് നേതൃത്വം നല്കികുന്നതതെന്ന് എരൂർ ഷംസുദീൻ മദനി അഭിപ്രായപ്പെട്ടു.
പുനലൂർ: നബിദിനം മാനവമൈത്രിയുടെ സന്ദേശമാണ് നൽകുന്നതതെന്ന് എരൂർ ഷംസുദ്ദീൻ മദനി അഭിപ്രായപ്പെട്ടു.കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പുനലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിന സമ്മേളനം മാർക്കറ്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ സന്ദേശങ്ങൾ മുസ്ലീംങ്ങൾക്ക് മാത്രമല്ല മാനവ സമൂഹത്തിന് ആകെ ഉള്ളതാണെന്ന് കാലഘട്ടം കഴിയുംതോറും വിമർശകർ പോലും അംഗീകരിക്കുന്ന സാഹചര്യമാണ് ലോകത്ത് നിലനിൽക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. പി എസ് സുപാൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം എം ജലീൽ, ജില്ലാ പ്രസിഡന്റ് കുളത്തൂപ്പുഴ സലീം, സയ്യദ് ബാഖവി, ശിഹാബുദീൻ മദനി, മാഹിൻ മന്നാനി, റൗഫ് മൗലവി, സലിം രാജ്, ഹാരീസ് മൗലവി നെടുങ്കയം നാസർ, എസ്എ സമദ്, കെ.എ. റഷീദ് , ഇടമൺസലിം, അൻവർ മന്നാനി, എം.എ.റഹിം, ജലാലുദീൻ എന്നിവർ പ്രസംഗിച്ചു. ഏരൂർ ഷംസുദീൻ മദനി, സി.എസ് ബഷീർ, ഖുറൈഷി, കെ.എ.റഷീദ് എന്നിവരെ യോഗത്തിൽ ആദരിച്ചു.
അസർ നമസ്കാരത്തിന് ശേഷം എൻ.എം എ എച്ച് ജമാഅത്ത് അങ്കണത്തിൽ നിന്ന് ഇമാം നസീർ മൗലവിയുടെ പ്രാർഥനയോടുകൂടി ആരംഭിച്ച നബിദിന റാലിക്ക് ഐ.എ റഹീം, അൽ അമീൻ, കാര്യറനസീർ, ഖുറൈഷി, റഹിം, ഷെഫീക്ക് പുനലൂർ ഫസിലുദീൻ തടിക്കാട് എന്നിവർ നേതൃത്വം നൽകി.
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ജമാഅത്ത് മകൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലെ ജമാഅത്ത് പള്ളികളുടെ ആഭിമുഖ്യത്തിൽ വർണശബളമായ നബിദിനാഘോഷവും വിളംബര ഘോഷയാത്രയും നടന്നു.