പുനലൂരിൽ നാല് കടകൾ കത്തിനശിച്ചു
1337870
Saturday, September 23, 2023 11:47 PM IST
പുനലൂർ: പുനലൂരിൽ അഗ്നിബാധ .നാലു കടകൾ കത്തിനശിച്ചു. പേപ്പർമിൽ റോഡിൽ സെന്റ്ഗൊരേറ്റി സ്കൂളിന് സമീപത്തുള്ള കടകളാണ് ഇന്നലെ പുലർച്ചെ കത്തിനശിച്ചത്.
കല്ലുമല ഫാത്തിമാ മൻസിലിൽ ലത്തീഫിന്റെ ഫ്രൂട്സ് കട ,സുധീറിന്റെമൊബൈൽ ഷോപ്പ് ,സനോഷിന്റെ ഫാൻസി ഷോപ്പ് ,ആതിരയുടെ തുണിക്കട എന്നിവയാണ് കത്തിയത്. ഫ്രൂട്സ് കട പൂർണമായി കത്തി നശിച്ചു. ഇവിടെ നിന്നാണ് തീ പടർന്നതെന്ന് പറയപ്പെടുന്നു.
ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളാണ് അഗ്നിക്കിരയായത്. പുലർച്ചെ ഇതുവഴി വാഹനങ്ങളിൽ കടന്നു പോയവരാണ് തീ പടരുന്നത് കണ്ടത്. തുടർന്ന് അവർ ഫയർഫോഴ്സിനെ വിവരമറിയിയ്ക്കുകയായിരുന്നു.
തുണിക്കട ഒഴികെയുള്ള സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ച നിലയിലാണ്. പുനലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ഏകദേശം 45 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.