ആരോഗ്യ സുരക്ഷിതത്വ ശില്പശാല സംഘടിപ്പിച്ചു
1337863
Saturday, September 23, 2023 11:47 PM IST
കൊല്ലം: ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് കൊല്ലം ഡിവിഷനിലെ കശുവണ്ടി മേഖലയിലെ ഫാക്ടറി തൊഴിലാളികൾക്കുവേണ്ടി ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല സംഘടിപ്പിച്ചു. കൊല്ലം ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ജോയിനന്റ് ഡയറക്ടർ അനിൽ കുര്യാക്കോസ് അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം നിർവഹിച്ചു.
കൊല്ലം ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ഇൻസ്പെക്ടർ വിപിൻ പ്രസംഗിച്ചു. കുണ്ടറ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഇൻസ്പെക്ടർ സജിത്ത്. എസ്.എസ് വകുപ്പ് മെഡിക്കൽ ഓഫിസർ ഡോ. രാമു എന്നിവർ ക്ലാസെടുത്തു.