കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയായിരുന്നു ഗുരുവിന്റെ ജീവിതം :വിശാലാനന്ദ സ്വാമി
1337858
Saturday, September 23, 2023 11:44 PM IST
പത്തനാപുരം: കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയായിരുന്നു ഗുരുവിന്റെ ത്യാഗപൂര്‍ണമായ ജീവിതമെന്നും എല്ലാവരും സഹോദരഭാവേന ജീവിക്കണമെന്നും സ്നേഹം കൊണ്ടു ലോകം സമ്പന്നമാക്കണമെന്നുമാണ് ഗുരുവിന്റെ സന്ദേശമെന്ന് ശിവഗിരി മഠത്തിലെ വിശാലാനന്ദ സ്വാമി പറഞ്ഞു.
ഗാന്ധിഭവനില്‍ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം ഡോ. അടൂര്‍ രാജന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന കരകൗശല വികസന കോര്പറേഷന് ചെയര്‍മാനും കെഡിഎഫ് സംസ്ഥാന പ്രസിഡന്റുമായ പി. രാമഭദ്രന് മുഖ്യ പ്രഭാഷണം നടത്തി.
ഗാന്ധിഭവന് സെക്രട്ടറിയും സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെമ്പറുമായ പുനലൂര്‍ സോമരാജന് , എസ്. സുവര്‍ണകുമാര്‍, അഡ്വ. പ്രകാശ് മഞ്ഞാണിയില്, ആര്. ഗീത, പിറവന്തൂര്‍ രാജന്, പ്രദീപ് ഗുരുകുലം,പി.എസ.് അമൽരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികളും ഗാന്ധിഭവന് ഭാരവാഹികളും കുടുംബാംഗങ്ങളും ഗുരുവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ഥിച്ചു. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥനയും അന്നദാനവും സമാധി പ്രാര്‍ഥനയും നടന്നു.