സിപിഎം കുണ്ടറ നിയമസഭ മണ്ഡലം കാൽനട ജാഥ ഇന്ന് തുടങ്ങും .
1337611
Friday, September 22, 2023 11:19 PM IST
കുണ്ടറ :കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ സിപിഎം കുണ്ടറ മണ്ഡലം കാൽനട ജാഥ ഇന്ന് രാവിലെ ഒന്പതിവ് കുണ്ടറ മുക്കടയിൽ സിപി എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ. ബാലഗോപാൽഉദ്ഘാടനം ചെയ്യും.
തുടർന്ന് കുണ്ടറ, പേരയം പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ ജാഥ പര്യടനം നടത്തും. 24ന് പെരിനാട് പഞ്ചായത്തിൽ എത്തിച്ചേരുന്ന ജാഥ രാവിലെ ഒന്പതിന്് വെള്ളിമൺ പ്ലാമുക്കിൽ നിന്ന് ആരംഭിക്കും. 25ന് കൊറ്റങ്കര പഞ്ചായത്തിൽ നിന്നാണ് ജാഥ ആരംഭിക്കുന്നത്. 26ന് നെടുമ്പന പഞ്ചായത്തിലെ നല്ലിലയിൽ നിന്നും രാവിലെ ഒന്പതിന് ആരംഭിക്കുന്ന കാൽനട ജാഥ വൈകുന്നേരം അഞ്ചിന് മുട്ടക്കാവിൽ സമാപിക്കും.
27 ന് തൃക്കോവിൽ വട്ടം പഞ്ചായത്തിലെ ഡീസന്റ് മുക്കിൽ നിന്നാണ് ജാഥ ആരംഭിക്കുന്നത്. സമാപന ദിവസമായ 28ന് ഇളമ്പള്ളൂർ പഞ്ചായത്തിലെ ആശുപത്രി മുക്കിൽ നിന്നും ആരംഭിക്കുന്ന ജാഥ വൈകുന്നേരം അഞ്ചിന് മോദീൻ മുക്കിൽ സമാപിക്കും. ജാഥ ക്യാപ്റ്റൻ സിപിഎംകുണ്ടറ ഏരിയ സെക്രട്ടറി എസ് എൽ. സജികുമാർ, മാനേജർ കൊട്ടിയം ഏരിയ സെക്രട്ടറി എൻ. സന്തോഷ് എന്നിവരാണ് ജാഥ നയിക്കുന്നത്.
വിവിധ സ്വീകരണ സ്ഥലങ്ങളിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി .രാജേന്ദ്രൻ, കെ .സോമപ്രസാദ്, ജെ .മേഴ്സികുട്ടി അമ്മ, സൂസൻ കോടി, എം .എച്ച് .ഷാ രിയർ, കെ. വരദരാജൻ ചിന്ത ജെറോം എന്നിവർ പ്രസംഗിക്കും