കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം
1337355
Friday, September 22, 2023 12:59 AM IST
പുനലൂർ :കേരള സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പുനലൂർ താലൂക്ക് സമ്മേളനവും തിരിച്ചറിയൽ കാർഡ് വിതരണവും ,കുടുംബ സംഗമം നടന്നു. ടിബി ജംഗ്ഷനിലെ ജെംസ് അരീന ഓഡിറ്റോറിയത്തിൽ ആരംഭിച്ച യോഗത്തിൽ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് നെടുങ്കയം നാസർ അധ്യക്ഷതവഹിച്ചു .
പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബി.സുജാത സമ്മേളനം ഉദ്ഘാടനം ചെയ്തു .നഗരസഭ പ്രതിപക്ഷനേതാവ് ജയപ്രകാശ് തിരിച്ചറിയൽ കാർഡുകളുടെ വിതരണം നടത്തി.മുനിസിപ്പൽ കൗൺസിലർ എം.പി .റഷീദ് മുതിർന്ന അംഗങ്ങളെ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് ഹാരിസ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി ശിവപ്രസാദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.