പി ​എം കി​സാ​ന്‍ പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കാം
Thursday, September 21, 2023 12:02 AM IST
കൊല്ലം :പി ​എം കി​സാ​ന്‍ പ​ദ്ധ​തി​യി​ല്‍ പു​തു​താ​യി അം​ഗ​മാ​കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം. ആ​ധാ​ര്‍ കാ​ര്‍​ഡ്, 2018-19 ലെ​യും അ​തേ ഭൂ​മി​യു​ടെ നി​ല​വി​ലെ​യും ക​ര​മ​ട​ച്ച് ര​സീ​ത് ഉ​പ​യോ​ഗി​ച്ച്ല്‍ www.pmkisan.gov.in അ​പേ​ക്ഷി​ക്കാം. പ​ദ്ധ​തി​യി​ല്‍ അ​ന​ര്‍​ഹ​രാ​കു​ന്ന​വ​രി​ല്‍ നി​ന്നും ഇ​തു​വ​രെ വാ​ങ്ങി​യ തു​ക തി​രി​ച്ചു പി​ടി​ക്കും. ടോ​ള്‍ ഫ്രീ 18001801551. ​ഫോ​ണ്‍ 0471 2964022, 2304022.
പി ​എം കി​സാ​ന്‍ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം തു​ട​ര്‍​ന്നും ല​ഭി​ക്കു​ന്ന​തി​നാ​യി ആ​ധാ​ര്‍ സീ​ഡിം​ങ്, ഇ ​കെ വൈ ​സി ഭൂ​രേ​ഖ​ക​ള്‍ അ​പ്ലോ​ഡ് ചെ​യ്യു​ക എ​ന്നി​വ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​വ​ര്‍ 30 ന​കം താ​ഴെ​പ്പ​റ​യു​ന്ന​വ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം.

പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് ക​ര്‍​ഷ​ക​ര്‍ അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. ആ​ധാ​ര്‍ കാ​ര്‍​ഡും ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്ത മൊ​ബൈ​ല്‍ ഫോ​ണു​മാ​യി കൃ​ഷി​ഭ​വ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി സേ​വി​ംഗ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ആ​രം​ഭി​ക്ക​ണം. അ​ക്ഷ​യ സി ​എ​സ് സി ​ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന ഇ ​കെ വൈ ​സി പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​ര്‍ വ​ഴി പി ​എം കി​സാ​ന്‍ ജി ​ഒ ഐ ​എ​ന്ന ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് നേ​രി​ട്ടും ഈ ​കെ വൈ ​സി പൂ​ര്‍​ത്തീ​ക​രി​ക്കാം.

ഇ​തു​വ​രെ ഓ​ണ്‍​ലൈ​ന്‍ സ്ഥ​ല​വി​വ​രം ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ ബ​ന്ധ​പ്പെ​ട്ട കൃ​ഷി​ഭൂ​മി​യു​ടെ 2018-19ലെ​യും നി​ല​വി​ലെ​യും ഭൂ​രേ​ഖ​ക​ള്‍, അ​പേ​ക്ഷ എ​ന്നി​വ നേ​രി​ട്ട് സ​മ​ര്‍​പ്പി​ച്ച് പി ​എം കി​സാ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ആ​ധാ​ര്‍ സീ​ഡി​ംഗ് ഇ ​കെ വൈ ​സി ഭൂ​രേ​ഖ​ക​ള്‍ പോ​ര്‍​ട്ട​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ല്‍ ന​ട​ക്കു​ന്ന കാ​മ്പ​യി​നി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ ക​ര്‍​ഷ​ക​ര്‍ അ​വ​രു​ടെ കൃ​ഷി​ഭൂ​മി സ്ഥി​തി ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.