കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കണം എൻ.കെ. പ്രേമചന്ദ്രൻ എംപി
1336354
Sunday, September 17, 2023 11:42 PM IST
കൊല്ലം കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
ഓള്‍കേരള കാഷ്യുനട്ട് ഫാക്ടറി വര്‍ക്കേഴ്സ് ഫെഡറേഷന്റ സംസ്ഥാന പ്രതിനിധി സമ്മേളനംഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു എന്‍.കെ. പ്രേമചന്ദ്രന് . മിനിമം വേതന കരാറിന്റെ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കൂലി പുതുക്കി നിശ്ചയിക്കുന്നതില്‍ കനത്ത അനാസ്ഥയാണ് സര്‍ക്കാര്‍ കാട്ടിയിട്ടുളളത്.
യുഡിഎഫ് ഗവണ്മെന്റിന്റെ കാലയളവില്‍ രണ്ട് പ്രാവശ്യമാണ് മിനിമം കൂലി പുതുക്കി നിശ്ചയിച്ചത്.മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ക്കപ്പുറം കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും എം.പി പറഞ്ഞു.
അടഞ്ഞു കിടക്കുന്ന മുഴുവന്‍ ഫാക്ടറികളും ഏറ്റെടുത്ത് ഏറ്റവും കുറഞ്ഞത് 200 ദിവസത്തെ തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം നല്കി അധികാരത്തില്‍ വന്ന് എട്ട് വര്‍ഷം പിന്നിടുമ്പോഴും ഒരു ഫാക്ടറി പോലും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കശുവണ്ടി വ്യവസായം കേരളത്തില്‍ അന്യമാകുന്ന സ്ഥിതിയാണുളളത്.
സര്‍ക്കാരിന്റെ ഈ നയങ്ങള്‍ക്കെതിരെ യുടിയുസി യുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും പ്രേമചന്ദ്രന് പറഞ്ഞു.
ടി.സി. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സജി.ഡി. ആനന്ദ്, കെ.എസ്. വേണുഗോപാല്‍, രാജേശേഖരന്, പ്രകാശ് ബാബു, കെ.സിസിലി, ഇടവനശേരി സുരേന്ദ്രന്, സണ്ണിക്കുട്ടി, വെളിയം ഉദയകുമാര്‍, എം. എസ്. ഷൗക്കത്ത്, ടി.കെ. സുല്‍ഫി, ജി.വേണുഗോപാല്‍, എന്നിവര്‍ പ്രസംഗിച്ചു.കശുവണ്ടി തൊഴിലാളികളുടെ കൂലി പുതുക്കാന്‍ അടിയന്തിര നടപടി സ്വീകരിയ്ക്കണമെന്ന് സമ്മേളനംഒരുപ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.