ചാത്തന്നൂർ എസ് എൻ കോളജിൽ മില്ലറ്റ് കൃഷി ആരംഭിച്ചു
1301405
Friday, June 9, 2023 11:07 PM IST
ചാത്തന്നൂർ : ചാത്തന്നൂർ എസ് എൻ കോളേജ് വളപ്പിൽ മില്ലറ്റ് കൃഷി ആരംഭിച്ചു. കൃഷി മന്ത്രി പി. പ്രസാദ് വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.
നൂതനമായ കൃഷി രീതികളിലൂടെ ചെറുധാന്യങ്ങളുടെ ഉൽപാദനം വർധിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് ചാത്തന്നൂർ ശ്രീനാരായണ കോളേജിൽ മില്ലറ്റ് കൃഷി തുടങ്ങിയത്.
പ്രിൻസിപ്പൽ ലതഅധ്യക്ഷയായിരുന്നു. ചാത്തന്നൂർ ശ്രീനാരായണ കോളേജ് പ്രിൻസിപ്പലായി വിരമിച്ച പ്രൊഫസർ ലതയ്ക്ക് യാത്രയയപ്പും കോളേജിന്റെ ഉപഹാരവും മന്ത്രി നൽകി. പഞ്ചായത്ത് അംഗം വിനിത ദിപു, കൃഷി ഓഫീസർ അഞ്ചു, പ്രിൻസിപ്പൽ ഇൻ ചാർജ് അംജിത്ത്, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. എം ജി ബിജു, ബിനോയ് എസ് , മുത്തു എസ്, ഡോ .വിദ്യ, ഡോ. ദിവ്യ, ഡോ. കിരൺ മോഹൻ ,ഡോ നിഷ സോമരാജൻ, ഡോ. ഭവ്യശ്രീ,നിഷ വി, ജയമോഹന കുരുക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.