ഓർമ മരം നട്ട് കിസാൻസഭ
1300635
Tuesday, June 6, 2023 11:42 PM IST
കരുനാഗപ്പള്ളി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കിസാൻസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ സിപിഐ പ്രവർത്തകരുടെ വീടുകളിൽ ഓർമ മരം നട്ടു.
പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം ആദ്യകാല സിപിഐ പ്രവർത്തകൻ ആയിരുന്ന അന്തരിച്ച കല്ലേലിഭാഗം മുഴങ്ങോടി വാസുദേവൻ പിള്ള യുടെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ വീട്ടിൽ വൃക്ഷ തൈ നട്ട് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാമചന്ദ്രൻ നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് മനു, സെക്രട്ടറി ജെ ബാബു, ജി അജിത്ത് കുമാർ, വിജയൻ, മുടിയിൽ ഗോപൻ, പ്രസന്ന, നജുമാ, സീനത്ത് ബഷീർ, നാസർ പാട്ടക്കണ്ടത്തിൽ, യു കണ്ണൻ, ജെ അജയകുമാർ, ഷിഹാൻ ബഷി തുടങ്ങിയവർ പങ്കെടുത്തു.
വിവിധ കേന്ദ്രങ്ങളിൽ ബി ശ്രീകുമാർ, കെ ശശിധരൻ പിള്ള, അനിൽ എസ് കല്ലേലിഭാഗം, ആർ രവി, പി എസ് വിഷ്ണു, സിപിഐ കല്ലേലിഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി അജിത്ത് കുമാർ തുടണിയവർ പങ്കെടുത്തു.