പൻമന നെറ്റിയാട് പൗരസമിതിയുടെ സൗഹൃദ സായാഹ്നം നടന്നു
1300412
Monday, June 5, 2023 11:34 PM IST
ചവറ : പന്മന നെറ്റിയാട് പൗരസമിതിയുടെ നേതൃത്വത്തിൽ സേവന സൗഹൃദസായാഹ്നം നടന്നു. പൻമന നെറ്റിയാട് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും എൻ.കെ.പ്രേമചന്ദ്രൻ എംപി നിർവഹിച്ചു. ചടങ്ങിൽ നെറ്റിയാട് പൗരസമിതി പ്രസിഡന്റ് നെറ്റിയാട് റാഫി അധ്യക്ഷനായി. കാൻസർ രോഗ വിദഗ്ധൻ ഡോ.പി.വി.ഗംഗാധരൻ, സിനിമ സീരിയൽ രംഗത്ത് 50 വർഷം പൂർത്തീകരിച്ച ശ്രീലത നമ്പൂതിരി, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ജേതാവ് സി.രാധാകൃഷ്ണൻ എന്നിവർക്കുള്ള പുരസ്കാരം ചടങ്ങിൽ എം .പി നൽകി .
സി.ആർ.മഹേഷ് എംഎൽഎ, കാൻസർ രോഗ വിദഗ്ധൻ ഡോ.പി.വി.ഗംഗാധരൻ, സി. പി.സുധീഷ്കുമാർ, ലിൻസി ലിയോൺ, ഷംനാ റാഫി,കോഞ്ചേരിയിൽ ഷംസുദീൻ, ഷാജഹാൻ രാജധാനി, അബ്ബാ മോഹൻ, ഫിറോസ് നല്ലാന്തറ, നവാസ് റാഫി, എ കെ ആസാദ്, ഷാജി പുള്ളുവന്റയ്യത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കാൻസർ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഷെമി നിർവഹിച്ചു. കാൻസർ രോഗ വിദഗ്ധൻ ഡോ.പി. വി . ഗംഗാധരൻ ക്ലാസ് നയിച്ചു. വാർഡ് മെമ്പർ ഷംനാ റാഫി അധ്യക്ഷയായി. സി ഡി എസ് അംഗം ആനന്ദവല്ലി, കൊച്ചറ്റിയിൽ ഷീന, ബി.സുകന്യ, അനീസ നിസാർ, എച്ച്.അൻസിയ, രമ്യ , ശുഭപ്രിയ എന്നിവർ പ്രസംഗിച്ചു.
പന്മന, തേവലക്കര, ചവറ പ്രദേശങ്ങളിലെ അർഹതപ്പെട്ട 50 വിദ്യാർഥികൾക്കുള്ള സൗജന്യ സൈക്കിൾ വിതരണം , ഭൂമിയുടെ രേഖ കൈമാറ്റം, രോഗികൾക്കുള്ള കട്ടിൽ വിതരണം, ചികിത്സ ധനസഹായ വിതരണം , എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കൽ, വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കൽ എന്നിവയും നടന്നു.