അധിക ബാധ്യതകളും സർച്ചാർജും ജനങ്ങളെ അടിച്ചേല്പിക്കുന്നു
1300402
Monday, June 5, 2023 11:32 PM IST
ചാത്തന്നൂർ: സംസ്ഥാന ബജറ്റിലൂടെ പ്രതിവർഷം അയ്യായിരം കോടി രൂപയുടെ അധിക ബാധ്യത ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചതിന് തൊട്ടുപിന്നാലെയുള്ള വൈദ്യുതി സർ ചാർജ് സാധാരണക്കാരന് മേലുള്ള സർക്കാരിന്റെ ഇരുട്ടടിയാണെന്ന് ആർ വൈ എഫ് ദേശിയ വൈസ് പ്രസിഡന്റ് സി. എം. ഷെരിഫ് അഭിപ്രായപെട്ടു.
ഒരു വശത്ത് ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന ഗവൺമെന്റ് മറുവശത്ത് കൊടിയ ധൂർത്തും ആർഭാടവും നടത്തുന്നതിന്റെ അവസാന ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണത്തിനായി കോടികൾ പൊടിച്ചതിന് പിന്നാലെ മന്ത്രി രാധാകൃഷ്ണന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിനായി 50 ലക്ഷം അനുവദിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ആർ വൈ എഫ് ആദിച്ചനല്ലൂർ ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു.
ഷാലു. വി.ദാസ്, ജെ. രാധാകൃഷ്ണൻ, സീതാശിവൻകുട്ടി, സന്ധ്യ എന്നിവർ പ്രസംഗിച്ചു.