പുനലൂരിൽ ഹരിതസഭ നാളെ
1299875
Sunday, June 4, 2023 6:52 AM IST
പുനലൂർ : മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായുള്ള ഹരിതസഭ നാളെ രാവിലെ 10 ന് ചെമ്മന്തൂർ കെ. കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ നടക്കും . കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ബി. സുജാത അധ്യക്ഷത വഹിക്കും.
നഗരസഭാ മുൻ ചെയർമാൻ എം.എ. രാജഗോപാൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ പരിസ്ഥിതിദിന സന്ദേശം നൽകും. മുൻ വൈസ് ചെയർമാൻ എസ്. ബിജു മികച്ച ഹരിത വാർഡ് സഭയെ പ്രഖ്യാപിക്കും. ജനപ്രതിനിധികളും മറ്റ് സാമൂഹ്യ പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും. എല്ലാ നാട്ടുകാരും ഈ ഹരിതസഭയിൽ പങ്കെടുത്തു സഹകരിക്കണമെന്ന് നഗരസഭാ ചെയർപേഴ്സൺ ബി. സുജാത അറിയിച്ചു.