പ്രതിഷ്ഠാ വാര്ഷികവും പഠനോപകരണ വിതരണവും
1299535
Friday, June 2, 2023 11:27 PM IST
അഞ്ചല് : അഞ്ചല് അഗസ്ത്യക്കോട് വെട്ടിക്കോട് എസ്എന്ഡിപി ശാഖയുടെ നാലാമത് പ്രതിഷ്ടാ വാര്ഷികവും ഇതിനോട് അനുബന്ധിച്ച് പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.
ഘോഷത്രയോടെയാണ് ചടങ്ങുകള്ക്ക് തുടക്കമായത്. സാംസ്കാരിക സമ്മേളനം എസ്എന്ഡി.പി പുനലൂര് യൂണിയന് സെക്രട്ടറി ആര് ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അരുൺചന്ദ്രശേഖന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാഹിത്യകാരൻ ഡോ. എം എം ബഷീർ മുഖ്യാതിഥിയായി. വിദ്യാര്ഥികള്ക്കുള്ള പഠനോപകരണം യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ പ്രദീപും, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിജയികളായവര്ക്കുള്ള അനുമോദനം യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരനും നിര്വഹിച്ചു.
യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു, ഓമന പുഷ്പാൻഗതൻ, ഷീല മധുസൂദനൻ, സൂര്യലാൽ, യൂണിയൻ പ്രതിനിധി പ്രദീപ് കുട്ടൻകുന്നിൽ, ശാഖാ സെക്രട്ടറി സുഷമ പ്രസാദ്, ആതിര പ്രദീപ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് തിരുവനന്തപുരം സംസ്കൃതിയുടെ നാടകവും നടന്നു. ബ്രഹ്മശ്രീ വിശാലനന്ദ സ്വാമികളുടെ മുഖ്യകർമികത്വത്തിലാണ് പ്രതിഷ്്ഠാ വാര്ഷിക ചടങ്ങുകള് നടന്നത്