കുടുംബശ്രീ പ്രസ്ഥാനത്തിന്റെ സ്വാധീനം വളരെ വലുത്: എൻ.കെ.പ്രേമചന്ദ്രൻ എംപി
1299524
Friday, June 2, 2023 11:23 PM IST
ചാത്തന്നൂർ: ദാരിദ്ര്യ ലഘൂകരണം, സാമ്പത്തിക ശാക്തീകരണം സാമൂഹിക -സാംസ്കാരിക ശാക്തീകരണം എന്നീ ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന കുടുംബശ്രീ പ്രസ്ഥാനത്തിന് വളരെയേറെ സ്വാധീനമാണ് വനിതകൾക്കിടയിലുള്ളത് എന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു.
ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിനാറാം വാർഡിലെ കുടുംബശ്രീ എഡിഎസ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് കിടപ്പു രോഗികൾക്കുള്ള ധനസഹായ വിതരണം നടത്തി. വാർഷികത്തോടനുബന്ധിച്ച് വാർഡിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു.
സിഡിഎസ് ചെയർപേഴ്സൺ ഷേർലി സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി ലൂക്കോസ്, ഡൈനീഷ്യ റോയ്സൺ, ശ്രീകല സുനിൽ, ദീപ്തി. എസ്.ആർ, പ്രതിഭാ ബിജു, നിഷ മനോജ് , സി ഡി എസ് അംഗം കലജാദേവി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.