ഉളിയനാട് ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
1299521
Friday, June 2, 2023 11:23 PM IST
കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ ഉളിയനാട് ഈസ്റ്റ് വാർഡിൽ നവീകരിച്ച ജനകീയ ആരോഗ്യ കേന്ദ്രം കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സബ് സെന്ററായി പ്രവർത്തിച്ചു വന്നിരുന്ന ആരോഗ്യ കേന്ദ്രത്തിന് ദേശീയ കുടുംബക്ഷേമ വകുപ്പിന്റെ ഫണ്ടിൽ നിന്നും അനുവദിച്ച 7, 40,000 രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംപി സജീവ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ, ജില്ലാ പഞ്ചായത്തം ബ്രിജേഷ് എബ്രഹാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാ സജി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തലച്ചിറ അസീസ്, വികസനകാര്യ കമ്മിറ്റി ചെയർമാൻ ടിജു യോഹന്നാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാനവാസ് ഖാൻ, കെ രാമചന്ദ്രൻ പിള്ള, സാലിക്കുട്ടി തോമസ്, എം രതീഷ്, ബിന്ദു പ്രസാദ്, ആശാ ബാബു, പി സുരേന്ദ്രൻ, തങ്കമ്മ എബ്രഹാം രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സജി യോഹന്നാൻ, വിനു മാത്യു, മണിക്കുട്ടൻ, കെ രമേശൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ജനകീയ ആരോഗ്യ കേന്ദ്രമായി ഉയർത്തിയ സ്ഥാപനത്തിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുവാൻ കേന്ദ്ര കുടുംബക്ഷേമ വകുപ്പിൽ സമ്മർദം ചെലുത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.