പ്ലസ് ടു ഉന്നത വിജയികൾക്ക് അവാർഡിന് അപേക്ഷ ക്ഷണിച്ചു
1298116
Sunday, May 28, 2023 11:47 PM IST
ചാത്തന്നൂർ: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി അവാർഡ് നൽകുന്നു. നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച് 1200 ൽ 1190 അല്ലെങ്കിൽ അതിനു മുകളിലോ മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ പഠിച്ചവരെയും പരിഗണിക്കും.
അപേക്ഷകർ പാസ്പോർട്ട് സൈസ് ഫോട്ടോയും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും 9495122755 എന്ന നമ്പരിലേക്ക് വാട്സ്ആപ്പ് ചെയ്യണമെന്ന് മണ്ഡലം പ്രസിഡന്റ് ജി. ദിവാകരൻ അറിയിച്ചു.
പഠനോപകരണ വിതരണം നടത്തി
പരവൂർ : കോട്ടുവൻകോണം എസ് എൻ ഡി പി ശാഖ സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാത്തന്നൂർ എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബി ബി ഗോപകുമാർ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി നടരാജൻ, ശാഖ വൈസ് പ്രസിഡന്റ് സുരേഷ്, സെക്രട്ടറി ഭുവനേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.