സര്‍ട്ടിഫിക്കറ്റ് വിതരണം
1298108
Sunday, May 28, 2023 11:45 PM IST
കൊല്ലം: മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ നടന്ന 2022 കെ ടെറ്റ് പരീക്ഷ ഉള്‍പ്പെടെ വിവിധ വര്‍ഷങ്ങളിലെ കെ ടെറ്റ് പരീക്ഷ വിജയിച്ചു വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് ഇന്നു മുതല്‍ വിതരണം ചെയ്യും.
സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടവര്‍ ഹാള്‍ടിക്കറ്റുമായി ഹാജരാക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0479 2302206 ഇമെയില്‍ : [email protected].
കൊല്ലം: കൊല്ലം ഡിഇഒ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ കെ-റെറ്റ് പരീക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ കൊല്ലം ഡിഇഒ ഓഫീസില്‍ നിന്നും 31ന് രാവിലെ 10.30 മുതല്‍ വിതരണം ചെയ്യും. ഒര്‍ജിനല്‍ ഹാള്‍ടിക്കറ്റുമായി എത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്. ഫോണ്‍ - 0474-2793546
ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം
കൊല്ലം: തലച്ചിറ 'തണല്‍' ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ആഗ്രോ തെറാപ്പിയുടെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ടം നിര്‍മാണം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 32 കുട്ടികളാണ് തലച്ചിറയിലെ തണല്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലുള്ളത്. ഇവരുടെ മാനസിക ശാരീരിക ഉല്ലാസത്തിന് ആഗ്രോ തെറാപ്പിയുടെ ഭാഗമായാണ് കുടുംബശ്രീ അനുവദിച്ച തുക ഉപയോഗിച്ച് ജൈവ പച്ചക്കറിത്തോട്ടം ഒരുക്കുന്നത്. തണല്‍ ബി ആര് സി അങ്കണത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്‍സി യോഹന്നാന്, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു അരവിന്ദ്, പ്രഥമ അധ്യാപിക എസ് ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു.