തെളിനീർ: മാലിന്യ മുക്ത കേരളം പദ്ധതിക്ക് തുടക്കമായി
1297891
Sunday, May 28, 2023 2:56 AM IST
കൊട്ടാരക്കര: മാലിന്യമുക്തം നവകേരളം തെളിനീർ കാമ്പയിന്റെ ഭാഗമായി കൊട്ടാരക്കര പുലമൺ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൊട്ടാരക്കര മുനിസിപ്പാലിറ്റിയും സെന്റ് ഗ്രിഗോറിയോസ് കോളജും എൻഎസ്എസ് ജില്ലാ ഘടകവും സംയുക്തമായാണ് തെളിനീർ ക്യാമ്പ് സംഘടിപ്പിച്ചത്.
കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ ട്രാഫിക് ഭാഗം മുതൽ ജൂബിലി മന്ദിരത്തിന്റെ ഭാഗം വരെ റോഡിന്റെ ഇരുവശവും വോളണ്ടിയേഴ്സ് വൃത്തിയാക്കി. ശേഖരിച്ച മാലിന്യങ്ങളെ തരംതിരിച്ച് ഹരിത കർമസേനയ്ക്ക് കൈമാറി. ശരിയായ രീതിയിൽ മാലിന്യം സംസ്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണ ക്ലാസും നടത്തി.
മുനിസിപ്പാലിറ്റി ശുചീകരണ ജീവനക്കാരും എൻഎസ്എസ് വോളണ്ടിയേഴ്സും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുനിസിപ്പാലിറ്റി ചെയർമാൻ എസ്.ആർ. രമേശ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് വിളംബര ജാഥ നടത്തി. മുനിസിപ്പാലിറ്റി ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ക്ലീൻസിറ്റി മാനേർ എസ് ബേബി, എൻഎസ്എസ് കൊല്ലം ജില്ലാ കോഡിനേറ്റർ ഡോ. ഗോപകുമാർ . ജി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ആശ . ജി , ഡോ.വി.മനു, ജോൺ ഈപ്പൻ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.