പനവേലി കുടുംബാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു
1297559
Friday, May 26, 2023 11:24 PM IST
കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ മടത്തിയറ വാർഡിൽ പണികഴിപ്പിച്ച പനവേലി കുടുംബാരോഗ്യ ഉപകേന്ദ്രം കെ. ബി.ഗണേഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സജീവ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് ഏബ്രഹാം, വൈസ് പ്രസിഡന്റ് സുജാ സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.രാമചന്ദ്രൻ പിള്ള, ടിജു യോഹന്നാൻ, തലച്ചിറ അസീസ്, എം.അനോജ് കുമാർ, പി.സുരേന്ദ്രൻ, അനിമോൻ കോശി, സാലിക്കുട്ടി തോമസ്, എം രതീഷ്, കുഞ്ഞുമോൾ രാജൻ, ആശാ ബാബു എന്നിവർ പ്രസംഗിച്ചു.
സൗജന്യ പരിശീലനം:
സ്ക്രീനിംഗ് ഇന്ന്
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മപരിപാടികളുടെ ഭാഗമായി പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന "ഉന്നതി' പ്രീ-റീക്രൂട്ട്മെന്റ് പരിശീലന പദ്ധതിയിലൂടെ സൈനിക-അര്‍ധസൈനിക പോലീസ്, എക്സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളില്‍ തൊഴില്‍ നേടാന്‍ താത്പര്യമുള്ളവര്‍ക്ക് രണ്ടു മാസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്കുന്നു.
18 നും 25നും മധ്യേ പ്രായമുള്ള എസ്എസ്എല്‍സി യോഗ്യതയുള്ള ആരോഗ്യവാന്മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പുരുഷന്മാര്ക്ക് 167 സെന്റിമീറ്ററും വനിതകള്‍ക്ക് 157 സെന്റിമീറ്ററും കുറഞ്ഞത് ഉയരം ഉണ്ടായിരിക്കണം. പ്ലസ്ടുവോ ഉയര്‍ന്ന യോഗ്യതകളോ ഉള്ളവര്‍ക്ക് മുന്‍ഗണന.
കോഴിക്കോട് ട്രെയിനിംഗ് സെന്ററില്‍ (പിആര്‍ടിസി) നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ മൂന്ന് കോപ്പി എന്നിവ സഹിതം ഇന്ന് രാവിലെ 11ന് കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പ്രാഥമിക യോഗ്യതാ നിര്‍ണയത്തിന് പങ്കെടുക്കണം. ഫോണ്‍: 9447469280, 9447546617.