മാലിന്യമുക്ത നവകേരളം: ശില്പശാല നടത്തി
1297558
Friday, May 26, 2023 11:24 PM IST
കൊട്ടാരക്കര: മാലിന്യമുക്ത കേരളം വലിച്ചെറിയൽ മുക്ത കേരളം കാമ്പയിന്റെ ഭാഗമായി ദ്വിദിന പ്രവൃത്തി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കൊട്ടാരക്കര മുൻസിപ്പാലിറ്റിയും സെന്റ് ഗ്രിഗോറിയോസ് കോളജും എൻഎസ്എസ് ജില്ലാ ഘടകവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ നടന്ന ക്യാമ്പ് മുൻസിപ്പൽ ചെയർമാൻ എസ്.ആർ. രമേശ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ . സുമി അലക്സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ.എൻ. അൻസർ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിന്റെ ലോഗോ പ്രകാശനം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ വനജ രാജീവ് നിർവഹിച്ചു.
എൻഎസ്എസ് ജില്ലാ കോഡിനേറ്റർ ഡോ. ജി. ഗോപകുമാർ , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ ബഷീർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഉണ്ണികൃഷ്ണമേനോൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഷമ, പ്രോഗ്രാം ഓഫീസർമാരായ ജി. ആശ, ഡോ.വി. മനു, വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ദുർഗാ ഗോപാലകൃഷ്ണൻ , വോളണ്ടിയർ സെക്രട്ടറി ലിയ അന്ന യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. കാമ്പയിന്റെ ഭാഗമായി മീൻ പിടിപ്പാറ, പുലമൺ തോട് എന്നിവയുടെ ശുചീകരണം നടത്തും.