വിശുദ്ധ വാര തിരുകർമങ്ങൾക്ക് നാളെ തുടക്കം കുറിക്കും
1282960
Friday, March 31, 2023 11:20 PM IST
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ വിശുദ്ധവാര തിരുകർമങ്ങൾക്ക് നാളെ തുടക്കം കുറിക്കും. നാളെ രാവിലെ ഏഴിന് തിരുകർമങ്ങൾ ആരംഭിക്കും. കുരുത്തോല വെഞ്ചിരിക്കൽ, പ്രദക്ഷിണം തുടർന്ന് ദിവ്യബലി. പെസഹ വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ദിവ്യബലി തുടർന്ന് രാത്രി 10 വരെ ആരാധന.
ദുഃഖ വെള്ളിയാഴ്ച രാവിലെ ആറിന് കുരിശിനന്റെ വഴി തുടർന്ന് ആരാധന, ഉച്ചകഴിഞ്ഞ് മൂന്നിന് തിരുകർമങ്ങൾ ആരംഭിക്കും. തുടർന്ന് നഗരികാണിക്കൽ പ്രദക്ഷിണം, രാത്രി പത്തിന് കബറടക്കം. ദുഃഖ ശനിയാഴ്ച രാത്രി 10.30 ന് ഉയർപ്പ് ദിവ്യബലി. ഈസ്റ്റർ ദിനത്തിൽ രാവിലെ ഏഴിന് ദിവ്യബലി എന്നിവ ഉണ്ടാകുമെന്ന് ഇടവക വികാരി ഫാ.മിൽട്ടൺ ജോർജ് അറിയിച്ചു.
വേനൽമഴ അവധിക്കാല പഠനക്ലാസ്
കൊല്ലം: പബ്ലിക് ലൈബ്രറിയിൽ അവധിക്കാല കലാപഠനക്ലാസുകൾ ആരംഭിക്കുന്നു. കൊല്ലം പബ്ലിക് ലൈബ്രറി ആന്റ് റിസർച്ച് സെന്ററിലെ സോപാനം കലാക്ഷേത്രത്തിൽ കുട്ടികൾക്കുള്ള അവധിക്കാല കലാപഠന ക്ലാസുകൾ പത്തിന് രാവിലെ പത്തിന് ആരംഭിക്കും. സംഗീതം, ഡാൻസ്, ചിത്രരചന, കീബോർഡ്, ഗിറ്റാർ, വയലിൻ എന്നിവയിലാണ് ആണ് ക്ലാസുകൾ, വിവരങ്ങൾക്ക് 0474- 2748487, 9847005261എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.