യുഡിഎഫ് ജനപ്രതിനിധികൾ സമരം നടത്തി
1282956
Friday, March 31, 2023 11:20 PM IST
ചവറ: യുഡിഎഫ് ജനപ്രതിനിധികൾ ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടി കുറച്ചതിൽ പ്രതിഷേധിച്ചയായിരുന്നു സമരം. സമരം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു.
ചവറ ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സോഫിയാ സലാം, സ്ഥിരം സമിതി അധ്യക്ഷരായ എം. പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, എം. സീനത്ത്, ആർ ജിജി, പ്രിയാ ഷിനു തുടങ്ങിയവർ പങ്കെടുത്തു.
തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു പന്മന പഞ്ചായത്തിലെ യുഡിഫ് അംഗങ്ങളുടെ കുത്തിയിരിപ്പ് സമരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്നു. യുഡിഫ് ചവറ നിയോജക മണ്ഡലം ചെയർമാൻ കോലത്തുവേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം. ഷമി അധ്യക്ഷയായി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, ആർഎസ്പി പ്രതിനിധി പാലോട്ടു രമേശ് ബാബു, മുസ്ലിം ലീഗ് നേതാവ് കിണറുവിള സലാഹുദീൻ, കോഞ്ചേരിൽ ഷംസുദീൻ, യൂസഫ് കുഞ്ഞ്, പന്മന ബാലകൃഷ്ണൻ, പൊന്മന നിഷാന്ത് എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പരിധിയിലുള്ള നീണ്ടകര, തെക്കുംഭാഗം, ചവറ, തേവലക്കര, പഞ്ചായത്തുകളിലും യൂഡിഎഫ് പാർലിമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ സമരം നടന്നു.