റി​ട്ട. എ​സ്ഐ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Sunday, March 26, 2023 11:02 PM IST
ച​വ​റ : വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന റി​ട്ട. എ​സ്ഐ മ​രി​ച്ചു. പ​ന്മ​ന കോ​ലം ശ്രീ​മ​ന്ദി​ര​ത്തി​ല്‍ വി​ജ​യ​കൃ​ഷ്ണ (61)​നാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എം​എം​എ​ല്ലി​നു സ​മീ​പ​ത്തെ ചെ​മ്പ​നാ​ടി ക​നാ​ലി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ പി​ന്നാ​ലെ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ എ​തി​രെ വ​ന്ന കാ​റി​ലി​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ വി​ജ​യ​കൃ​ഷ്ണ​നെ ഉ​ട​ന്‍ ത​ന്നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: അ​ജി​ത. മ​ക്ക​ള്‍ : വി​ഷ്ണു, വി​ഷ്ണു പ്രി​യ .അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കിത്സ​യി​ലാ​ണ് .