ഉച്ചഭക്ഷണം നല്കി മാതൃക തീര്‍ത്ത് വാട്സാപ് കൂട്ടായ്മ
1280948
Saturday, March 25, 2023 11:12 PM IST
തെന്മല : തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിയവര്‍ക്ക് ഒരുനേരത്തെ ഉച്ചഭക്ഷണം നല്കി മാതൃകയായിരിക്കുകയാണ് ഒരു വാട്സാപ് കൂട്ടായ്മ. തെന്മല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജിസിസി കിഴക്കന്‍ മേഖല സ്നേഹതീരം എന്ന കൂട്ടായ്മയാണ് രോഗികളും കൂട്ടിരിപ്പ്കാരുമായ ഇരുനൂറ്റിയമ്പതോളം ആളുകള്‍ക്ക് ഉച്ചഭക്ഷണം എത്തിച്ചത്.
കൂട്ടായ്മയിലെ പ്രധാന പ്രവര്‍ത്തകരായ സെയ്ദ് ഹസന്, സജീഷ് സ്റ്റീഫന്‍, സാബു, കണ്ണന്, അനസ്, ശിഹാബ്, റാഫി മുസ്ലിയാര്, നൗഷാദ്, സലിം, നാസര്‍, ബിനു എന്നിവര്‍ നേതൃത്വം നല്കി. നാട്ടിലും വിദേശത്തുമായി അംഗങ്ങളായിട്ടുള്ള സുമനസുകളുടെ സഹായത്തോടെയാണ് കൂട്ടായ്മ ഇങ്ങനെ ഒരു നന്മ പ്രവര്‍ത്തി സംഘടിപ്പിച്ചത്. കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം