നവീകരിച്ച പുത്തൂര്‍ സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടോദ്ഘാടനം ഇന്ന്
1280933
Saturday, March 25, 2023 11:08 PM IST
കൊല്ലം: നവീകരിച്ച പുത്തൂര്‍ സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടോദ്ഘാടനം മന്ത്രി ജി ആര് അനില്‍ ഇന്ന് രാവിലെ 9.30ന് നിര്‍വഹിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. സപ്ലൈകോ കൊട്ടാരക്കര താലൂക്ക് ഡിപ്പോയുടെ പരിധിയിലുള്ള പുത്തൂര്‍ സൂപ്പര്‍മാര്‍ക്കറ്റ് ജനകീയമാക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയാണ് സജ്ജമാക്കിയിരിക്കുന്നത്.
കൊടിക്കുന്നില്‍ സുരേഷ് എംപി ആദ്യ വിൽപന നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി, ജില്ലാ പഞ്ചായത്ത് അംഗം സുമലാല്‍, മറ്റു തദ്ദേശസ്ഥാപന പ്രതിനിധികള്‍, സപ്ലൈകോ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.