ആസ്റ്റർ ഫാർമസി സ്റ്റോർ കടപ്പാക്കടയിൽ പ്രവർത്തനം ആരംഭിച്ചു
1280927
Saturday, March 25, 2023 11:08 PM IST
കൊല്ലം: ഇന്ത്യയിൽ ഉടനീളം ഫാർമസി ശൃംഖലയുള്ള ആസ്റ്റർ ഫാർമസിയുടെ 254-ാമത് സ്റ്റോർ കടപ്പാക്കട പ്രതിഭ ജംഗ്ഷനിൽ ആരംഭിച്ചു. സ്റ്റോറിന്റെ ഉദ്ഘാടനം എം. നൗഷാദ് എംഎൽഎ നിർവഹിച്ചു.
ആസ്റ്റർ കേരള ഹെഡ് ഹാഷിം ഹബീബുള്ള, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുരീപ്പുഴ യഹിയ, ലാബ് ഫ്രാഞ്ചൈസി ഓണർ ഷാബിൻ, ഡോ. കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.
ആസ്റ്റർ ഗ്രൂപ്പിന്റെ മറ്റു സേവനങ്ങളായ ആസ്റ്റർ ലാബ്, ആസ്റ്റർ ക്ലിനിക്, ആസ്റ്റർ ഫർമസി എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ആസ്റ്റർ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു.
ആരോഗ്യ രംഗത്ത് 36 വർഷത്തിന്റെ സേവന പാരമ്പര്യം ഉള്ള ആസ്റ്റർ ഗ്രൂപ്പ്, ഇന്ത്യയിലെ തങ്ങളുടെ 254-ാമത് ഫാർമസി കൊല്ലം ജില്ലയ്ക്ക് സമർപ്പിക്കുമ്പോൾ തങ്ങളുടെ ഏറ്റവും മികച്ച സേവനവും, ഗുണമേന്മ ഉള്ള ഉൽപന്നങ്ങളും കൊല്ലം നിവാസികൾക്കായി നൽകുമെന്ന് ആസ്റ്റർ ഫാർമസി കേരള ഹെഡ് ഹാഷിം ഹബീബുള്ള പറഞ്ഞു.
എല്ലാ വിധ ഇംഗ്ലീഷ് മരുന്നുകളും ലോകോത്തര നിലവാരം ഉള്ള ആരോഗ്യ ഉൽപന്നങ്ങളുടെ ഫ്രീ ഹോം ഡെലിവറി സേവനവും കടപ്പാക്കട പ്രതിഭ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആസ്റ്റർ ഫാർമസിയിൽ ലഭ്യമാണ്