കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
1280641
Friday, March 24, 2023 11:29 PM IST
കുളത്തൂപ്പുഴ: സേവന മേഖലയ്ക്ക് മുന്തിയ പരിഗണന നൽകികുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് നദീറ സൈഫുദ്ദീൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ അധ്യക്ഷ വഹിച്ചു. കൃഷി, മൃഗസംരക്ഷണം, മാലിന്യ സംസ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ വിവിധ മേഖലകളിലായി നൂതനങ്ങളായ പദ്ധതികൾ നടപ്പാക്കുന്നതിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
പൊതു മാലിന്യ സംസ്കരണത്തിനും ക്രിമിറ്റോറിയം നിർമാണത്തിനും ഊന്നൽ നൽകി കൊണ്ടാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബജറ്റ് അവതരിപ്പിച്ചത്. കാർഷിക ഉത്പാദന മേഖലയ്ക്ക് 2.58 കോടിയും സേവന മേഖലയ്ക്ക് 39.38 കോടിയും പശ്ചാത്തല വികസനത്തിനായി 3.62 കോടിയും, ഉൾപ്പെടെ ആകെ 68.16കോടി രൂപ വരവും 67.30 കോടി രൂപ ചെലവും 1.01 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് കുളത്തപ്പുഴ ഗ്രാമപഞ്ചായത്തിൽ അവതരിപ്പിച്ചത് . പഞ്ചായത്ത് സെക്രട്ടറി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ,തുടങ്ങിയവർ പങ്കെടുത്തു.