ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തിൽ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Friday, March 24, 2023 11:29 PM IST
കൊ​ട്ടാ​ര​ക്ക​ര : ശാ​ന്തി​ഗി​രി ആ​ശ്ര​മം കൊ​ട്ടാ​ര​ക്ക​ര ബ്രാ​ഞ്ചി​ന്‍റെ ഒ​ന്‍​പ​താ​മ​ത് വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. വാ​ര്‍​ഷി​ക സ​മ്മേ​ള​നം ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശ്ര​മം ബ്രാ​ഞ്ച് ഹെ​ഡ് ജ​ന​നി തേ​ജ​സ്വി ജ്ഞാ​ന​ത​പ​സ്വി​നി, ഹെ​ഡ് ജ​ന​നി പ​ത്മ​പ്രി​യ ജ്ഞാ​ന​ത​പ​സ്വി​നി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു .
ആ​ശ്ര​മം അ​ഡ്വൈ​സ​റി ക​മ്മി​റ്റി പേ​ട്ര​ണ്‍ ഡോ.​കെ.​എ​ന്‍ വി​ശ്വം​ഭ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആ​ശ്ര​മം അ​ഡ്വൈ​സ​റി ക​മ്മി​റ്റി പേ​ട്ര​ണ്‍ മു​ര​ളീ ശ്രീ​ധ​ര്‍, അ​ഡ്വൈ​സ​റി ക​മ്മി​റ്റി പേ​ട്ര​ണ്‍ ഡോ.​എ​സ്.​എ​സ്. ഉ​ണ്ണി, വി​ശ്വ​സാം​സ്കാ​രി​ക ന​വോ​ത്ഥാ​ന​കേ​ന്ദ്രം ഗ​വേ​ണിം​ഗ് കൊ​ട്ടാ​ര​ക്ക​ര ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ന​ട​രാ​ജ​ന്‍ ജി, ​മാ​തൃ​മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ശ്രീ​കു​മാ​രി എ​സ്., വി​ശ്വ​സാം​സ്കാ​രി​ക ന​വോ​ത്ഥാ​ന​കേ​ന്ദ്രം ക​ണ്‍​വീ​ന​ര്‍ സ​ജി​ത് കു​മാ​ര്‍ ജി., ​ശാ​ന്തി​മ​ഹി​മ അ​സി. കോ​ര്‍​ഡി​നേ​റ്റ​ര്‍ തീ​ര്‍​ത്ഥ​ന്‍ ആ​ര്‍, ഗു​രു​മ​ഹി​മ അ​സി​സ്റ്റ​ന്‍റ് കോ​ര്‍​ഡി​നേ​റ്റ​ര്‍ മു​ക്ത സു​രേ​ഷ് , ആ​ശ്ര​മം അ​ഡ്വൈ​സ​റി ക​മ്മി​റ്റി അ​ഡ്വൈ​സ​ര്‍ ര​മ​ണ​ന്‍, കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​മം ബ്രാ​ഞ്ച് കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ശ്രീ​കു​മാ​ര്‍ എന്നിവർ പ്രസംഗിച്ചു.