ബീച്ച് യൂത്ത് ക്രോസ് ഇന്ന്
1280618
Friday, March 24, 2023 11:09 PM IST
കൊല്ലം: അന്തർദേശീയ പ്രോലൈഫ് ദിനമായ ഇന്ന് കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപതയും കെ സി വൈ എം കൊല്ലം രൂപതയും സംയുക്തമായി ബീച്ച് യൂത്ത് ക്രോസ് എന്ന പേരിൽ കുരിശിന്റെ വഴി നടത്തും. വൈകുന്നേരം 4.30 ന് തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ നിന്നാരംഭിക്കുന്ന കുരിശിന്റെ വഴി പോർട്ട് കൊല്ലം, മൂതാക്കര,വാടി ദേവാലയങ്ങൾ വഴി ഫാത്തിമ ശ്രയിനിൽ സമാപിക്കും.
വിവിധയിടങ്ങളിൽ കെ സി വൈ എം ഡയറക്ടർ ഫാ. അമൽരാജ്, പ്രോലൈഫ് ഡയറക്ടർ ഫാ. ജോയ്സൺ ജോസഫ്, പ്രോലൈഫ് കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട് എന്നിവർ പ്രസംഗിക്കും. ശ്രയിനിൽ നടക്കുന്ന ആരാധനക്കും സമാപന ആശീർവാദത്തിനും രൂപതാ വികാർ ജനറൽ മോൺ. വിൻസെന്റ് മച്ചാഡോ കാർമികത്വം വഹിക്കും.
ബീച്ച് യൂത്ത് ക്രോസിന് കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടർ, കെ സി വൈ എം മുൻ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു കുരിശിങ്കൽ, രൂപതാ പ്രസിഡന്റ് മരിയ ഷെറിൻ ജോസ്, സെക്രട്ടറി എലിസബത്ത് സണ്ണി എന്നിവർ നേതൃത്വം നൽകും.