കെ​യ​ര്‍​ഹോം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, February 3, 2023 11:40 PM IST
ച​വ​റ: തെ​രു​വി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കും രോ​ഗ​ങ്ങ​ളാ​ല്‍ ബ​ന്ധു​ക്ക​ള്‍ ഉ​പേ​ക്ഷി​ച്ച​വ​ര്‍​ക്കും സൗ​ജ​ന്യ താ​മ​സ, ഭ​ക്ഷ​ണ, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ച​വ​റ കൊ​ട്ടു​കാ​ട് അ​മ്മ​വീ​ട് ജം​ഗ്ഷ​നി​ല്‍ ആ​രം​ഭി​ച്ച എ​യ്ഞ്ച​ല്‍​സ് വാ​ലി കെ​യ​ര്‍​ഹോ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കുന്നേരം അഞ്ചിന് ​എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി നി​ര്‍​വഹി​ക്കും.
ഹാ​ഫി​സ് ശ​ഫീ​ഖ് ജൗ​ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​സു​ജി​ത്ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ പ​ദ്ധ​തി സ​മ​ര്‍​പ്പ​ണം ന​ട​ത്തും. യം​ങ് ഡി​സ​ബി​ലി​റ്റി റൈ​റ്റ്സ് ആ​ക്ടി​വി​സ്റ്റും യു​എ​ന്‍ ചി​ല്‍​ഡ്ര​ന്‍​സ് അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ ആ​സിം വെ​ളി​മ​ണ്ണ മു​ഖ്യാ​തി​ഥി​യാ​കും. സ​യി​ദ് അ​ബ്ദു​ല്‍ അ​സീ​സ് ശാ​മി​ല്‍ ഇ​ര്‍​ഫാ​നി, ഫാ​ദ​ര്‍ മ​നോ​ജ് എം ​കോ​ശി വൈ​ദ്യ​ന്‍, മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ ടി ​മ​നോ​ഹ​ര​ന്‍, റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വേ​ലൂ​ര്‍ ബ​ഷീ​ര്‍, ഡോ. ​മു​ഹ​മ്മ​ദ് കു​ഞ്ഞ് സ​ഖാ​ഫി, അ​ബ്ദു​ല്‍ വ​ഹാ​ബ് ന​ഈ​മി, വ​ലി​യ​ത്ത് ഇ​ബ്രാ​ഹിം കു​ട്ടി, സി ​പി സു​ധീ​ഷ് കു​മാ​ര്‍, സ​ന്തോ​ഷ് തു​പ്പാ​ശേരി, സി​ദ്ദീ​ഖ് മം​ഗ​ല​ശേരി, ഷെ​മീ​ര്‍ ഗാ​ന്ധി​ഭ​വ​ന്‍, ച​വ​റ എ​സ് എ​ച്ച് ഒ ​വി​പി​ന്‍ കു​മാ​ര്‍, ഷം​സു​ദീ​ന്‍ പൂ​വ​ഞ്ചേ​രി​ല്‍, കു​റ്റി​യി​ല്‍ ഷാ​ന​വാ​സ്, സി​റാ​ജ് കൊ​ട്ടു​കാ​ട്, ഉ​ഷാ​കു​മാ​രി, ല​ളി​താ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.