കോ​ള​നി​യി​ലെ പ​ക​ൽ​വീ​ട് തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്ക​ണം: സി​പി​ഐ
Friday, February 3, 2023 11:39 PM IST
കു​ണ്ട​റ: മു​ള​വ​ന പ​രി​ഹാ​ര​കോ​ട് പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ പ​ക​ൽ​വീ​ട് എ​ത്ര​യും വേ​ഗം തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് സി​പി​ഐ പ​രി​ഹാ​ര​ക്കോ​ട് ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്യ​ശീ​ല​ൻ, മോ​ഹ​ന​ൻ, ജെ ​റോ​യ്, ര​ഘു​നാ​ഥ​ൻ, പു​ഷ്പ​രാ​ജ​ൻ, ശോ​ഭ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ക​ൽ​വീ​ട് മു​ൻ​മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യാ​ണ് ര​ണ്ടു​വ​ർ​ഷം മു​ൻ​പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​തേ​വ​രെ​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പ​ക​ൽ​വീ​ട് കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. ഇ​ഴ ജ​ന്തു​ക്ക​ളു​ടെ​യും മ​റ്റും വി​ഹാ​ര കേ​ന്ദ്ര​മാ​യി പ​ക​ൽ​വീ​ട് മാ​റി​യി​രി​ക്കു​ന്നു. ഇ​തു​വ​രെ വൈദ്യുതി ക​ണ​ക്ഷ​നും ല​ഭി​ച്ചി​ട്ടി​ല്ല. എ​ത്ര​യും വേ​ഗം പ​ക​ൽ​വീ​ട് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെന്ന ആ​വ​ശ്യ​വു​മാ​യി​സ​മ​ര​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ.