പന്മന ആശ്രമത്തിൽ നൊച്ചൂർ വെങ്കിട്ടരാമന്റെ സത്സംഗം
1264315
Thursday, February 2, 2023 11:25 PM IST
പന്മന : ചട്ടമ്പി സ്വാമി മഹാസമാധി ശതാബ്ദിയോടനുബന്ധിച്ച് അഞ്ചിന് വൈകുന്നേരം 3.30 -ന് പന്മന ആശ്രമത്തിൽ രമണചരണ തീർഥ നൊച്ചൂർ വെങ്കിട്ടരാമൻ നേതൃത്വം നൽകുന്ന സത്സംഗം നടത്തുമെന്ന് പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എ. ആർ. ഗിരീഷ് കുമാർ, ഓഫീസ് കോഓർഡിനേറ്റർ ജി. ബാലചന്ദ്രൻ എന്നിവർ അറിയിച്ചു.
എസ് ബി ഐ വിപണന മേള
സംഘടിപ്പിച്ചു
കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ ലേഡീസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപണന മേള "സഹായഹസ്തം" സംഘടിപ്പിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് മേള ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ്കുമാർ എം എ, റീജയണൽ മാനേജർ ഷീബ ചിത്തജൻ, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ ഹരികുമാർ,ഡെസ്ഡിമോന ജോസഫ്, വിനോദ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
സഹായഹസ്തം മേളയിലൂടെ ലഭിച്ച തുക പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചതായി ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ്കുമാർ അറിയിച്ചു. വിവിധ ബ്രാന്‍ഡുകളും വനിതാ കൂട്ടായ്മകളും മേളയുടെ ഭാഗമായി.