താലൂക്ക് ഓഫിസ് ധർണ നടത്തി
1264020
Wednesday, February 1, 2023 10:48 PM IST
കൊട്ടാരക്കര: വൺ ഇൻഡ്യ വൺ പെൻഷൻ മൂവ്മെന്റ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന ട്രഷറർ ബിജു കെ ബേബി ഉദ്ഘാടനം ചെയ്തു.
കഷ്ടതയനുഭവിക്കുന്നവരുടെ ക്ഷേമ പെൻഷൻ ഒരു രൂപ പോലും കൂട്ടാതെ മന്ത്രിമാർക്കും എംഎൽഎ മാർക്കും ശമ്പളം കൂട്ടാനുള്ള നീക്കത്തിനെതിരെയാണ് ഈ സമരമെന്നും ജീവിതം വഴിമുട്ടി നിൽക്കുന്ന ക്ഷേമപെൻഷൻകാർക്ക് 10.000 രൂപയെങ്കിലും പ്രതിമാസം പെൻഷൻ നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
സഹദേവൻ ചെന്നാപ്പാറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി സോളമൻ, ഡോ. ജോർജ് തോമസ്, സലീം കോട്ട വിള, കുഞ്ഞച്ചൻ പരുത്തിയറ, എൻ സഹദേവൻ, വർഗീസ് തോമസ്, രാധാമണി ടീച്ചർ, ദേവകുമാർ കടക്കൽ, ഉണ്ണി പുത്തൂർ, ബാബു കുട്ടി എന്നിവർ പ്രസംഗിച്ചു.
ടെന്ഡര്
ക്ഷണിച്ചു
കൊല്ലം: സര്ക്കാര് സ്കൂളുകളില് നാപ്കിന് ഡിസ്ട്രോയര് സ്ഥാപിക്കല് എന്ന കൊല്ലം കോര്പ്പറേഷന്റെ പദ്ധതിയിലേക്ക് നാപ്കിന് ഡിസ്ട്രോയര് മെഷീന് സ്കൂളുകളില് സ്ഥാപിക്കുന്നതിന് ടെന്ഡര് ക്ഷണിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തില് നിന്നും ടെന്ഡര് ഫോമുകള് ലഭിക്കും. ഫോണ് : 0474 2792957, 8547129371, 9074030763.