പേ​ര​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സാ​യാ​ഹ്ന ഒ​പി ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, January 24, 2023 11:41 PM IST
കു​ണ്ട​റ: പേ​ര​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പു​തു​താ​യി സാ​യാ​ഹ്ന - ഒ​പി സൗ​ക​ര്യ​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ്‌ പ​ട​പ്പ​ക്ക​ര അ​റി​യി​ച്ചു.
ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കു​മ്പ​ളം ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും പൊ​തു​ജ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
നി​ല​വി​ൽ രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ ഉ​ണ്ടാ​യി​രു​ന്ന ഒ​പി ഇ​നി മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ഉ​ണ്ടാ​യി​രി​ക്കും. പു​തു​താ​യി ഞാ​യ​റാ​ഴ്ച ദി​വ​സ​വും ഉ​ച്ച​യ്ക്ക് 1.30. വ​രെ ഒ​പി സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഇ​തി​ലേ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക ഫ​ണ്ട് വ​ക​യി​രു​ത്തി ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.
എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ആം​ബു​ല​ൻ​സും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭി​ക്കു​മെ​ന്നും ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അനീഷ് പടപ്പക്കര അ​റി​യി​ച്ചു.