മലയിൽ പള്ളിയിൽ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടിയേറി
1246973
Thursday, December 8, 2022 11:32 PM IST
ചെറിയവെളിനല്ലൂർ: ചെറിയവെളിനല്ലൂർ സെന്റ്് സെബാസ്ത്യാനോസ് മലയിൽ പള്ളിയിൽ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ.മാത്യു അഞ്ചിൽ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, നേർച്ച വിതരണം എന്നിവയും നടന്നു.
ഇന്നും നാളെയും വൈകുന്നേരം 4.30 നു ലദീഞ്ഞും വിശുദ്ധ കുർബാനയും തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരിക്കും. 11ന് രാവിലെ 9.30 നു പ്രധാന തിരുനാൾ കർമങ്ങൾ ആരംഭിക്കും. ലദീഞ്ഞ്, വിശുദ്ധ കുർബാന,പ്രദിക്ഷണം,സ്നേഹ വിരുന്ന്,ലേലം എന്നിവയോടെ തിരുനാൾ സമാപിക്കും