സർവീസ് പെൻഷനേഴ്സ് യൂണിയൻ ധർണ നടത്തി
1246667
Wednesday, December 7, 2022 11:25 PM IST
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു)കൊല്ലം ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻകാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാമൻകുളങ്ങര ജംഗ്ഷനിൽ ധർണ നടത്തി.
കേരളാ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു ടൗൺ മേഖലാ പ്രസിഡന്റ് ഡോ. എം വിശ്വനാഥൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ സമ്പത്ത് കുമാർ, ജില്ലാ കമ്മിറ്റി അംഗം മേഴ്സി യേശുദാസ്, മുളങ്കാടകം യൂണിറ്റ് ജോയിന്റ് സെക്രട്ടറി എൻ.രഘുനാഥൻ, കൊല്ലം മേഖല സെക്രട്ടറി എൻ പി ജവഹർ, ട്രഷറർ എൻ പൃഥ്വിരാജ്, ശക്തികുളങ്ങര യൂണിറ്റ് സെക്രട്ടറി സി ജയചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് ഓഫീസിലേക്ക്
പ്രതിഷേധ മാർച്ച് നടത്തി
കുണ്ടറ: കിഴക്കേക്കല്ലട ഗ്രാമപഞ്ചായത്തിൽ അഴിമതിഭരണവും സ്വജന പക്ഷപാതവും ആരോപിച്ച് ഡി വൈ എഫ് ഐ കിഴക്കേക്കല്ലട, ചിറ്റുമല മേഖലാ കമ്മിറ്റികൾ ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
തുടർന്ന് നടന്ന യോഗം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ അരുൺബാബു ഉദ്ഘാടനം ചെയ്തു. റിജോ. എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.ജെ മാർക്സൺ, എസ്.ശ്യാം, ജി.വേലായുധൻ, എൻ.എസ് ശാന്തകുമാർ, ബി.അജിത് അനീഷ്.കെ അയ്യപ്പൻ, ബിബിൻ ബാബു എന്നിവർ പ്രസംഗിച്ചു.