സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന്
1227593
Wednesday, October 5, 2022 11:18 PM IST
കൊല്ലം: പട്ടികജാതി -പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ടാഴ്ച നീളുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷനാകും.
രാവിലെ 11 മുതല്‍ നിയമവ്യവസ്ഥകള്‍, അതിക്രമം തടയല്‍ എന്ന വിഷയത്തില്‍ സെമിനാറും, ഐക്യദാര്‍ഢ്യ സന്ദേശം എല്ലാരും ഉന്നതിയിലേക്ക്, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്നീ വിഷയങ്ങളില്‍ ബോധവത്ക്കരണ ക്ലാസുകളും നടത്തും.
കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയേല്‍, വൈസ് പ്രസിഡന്റ് സുമ ലാല്‍, കൊട്ടാരക്കര നഗരസഭാ ചെയര്മാന് എ. ഷാജു, വൈസ് ചെയര്‍പേഴ്സണ്‍ അനിത കുമാരി, പിന്നാക്ക സമുദായ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.ഷിബു, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.